play-sharp-fill

ഇവിടം ഞങ്ങൾക്ക് വേണം; ഈ റോഡ് ഞങ്ങളങ്ങ് എടുക്കുവാ ; കോട്ടയം കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാടിന് സമീപം കൊടുംവളവിൽ റോഡ് കൈയ്യേറി ഇന്റർലോക്കിട്ട് കെട്ടിട ഉടമ ; ഒത്താശ ചെയ്തത് പിഡബ്ലുഡി ഉദ്യോഗസ്ഥൻ !

സ്വന്തം ലേഖകൻ കറുകച്ചാൽ : കോട്ടയം കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാടിന് സമീപം അനധികൃത റോഡ് കയ്യേറ്റം. റോഡ് സൈഡ് പൂർണമായും കൈയേറി ഇന്റർലോക്ക് ഇട്ടിരിക്കുകയാണ് സമീപത്തെ കെട്ടിട ഉടമ. മര്യാദയുടെ ഒരു കണിക പോലും ഇല്ലാതെയാണ് റോഡ് കയ്യേറ്റം. മറ്റു വാഹനങ്ങൾ കയറാതിരിക്കാൻ ഇന്റർലോക്കിന് മുകളിൽ കല്ല് വെച്ച് അടക്കുകയും ചെയ്തു. തോട്ടയ്ക്കാട് ആശുപത്രി കവലയ്ക്ക് സമീപമുള്ള ചെമ്പിത്താനം പാലം കഴിഞ്ഞാണ് റോഡ് കയ്യേറ്റം . ഇവിടെ പാലത്തിന് ഇരുവശത്തുമായി കൊടുംവളവാണ്. കോട്ടയം കറുകച്ചാൽ റൂട്ടിൽ ഏറ്റവുമധികം വാഹനാപകടം നടക്കുന്നതും ഇവിടെയാണ്. അപകട സാധ്യത […]