10വയസ്സുകാരിയെ പീഡിപ്പിച്ച 26കാരന്‍ പിടിയില്‍; സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു
സ്വന്തം ലേഖകന്‍ കോതമംഗലം: 10 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരമല്ലൂര്‍ റേഷന്‍കടപ്പടി മുണ്ടയ്ക്കക്കുടി വിഷ്ണുവാണ്(26) കോതമംഗലം പൊലീസിന്റെ പിടിയിലായത്. മാതാവിനൊപ്പം ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദര്‍ശിക്കവേ നവംബര്‍ രണ്ടിനാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം നല്‍കിയ പരാതിയെത്തുടര്‍ന്ന് എസ്.ഐ ശ്യാംകുമാര്‍, എ.എസ്.ഐമാരായ ജയ്‌സന്‍, രഘുനാഥ്, മുഹമ്മദ്, സി.പി.ഒമാരായ അനൂപ്, നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ വകുപ്പ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.