play-sharp-fill

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോന്നി: കോന്നി ഇളകോള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം.കാറിൽ ഇടിച്ചശേഷം കെഎസ്ആർടിസി ബസ് പള്ളിയുടെ കൺഗ്രീറ്റ് കമാനത്തിൽ ഇടിച്ച് തകരുകയായിരുന്നു. ബസ്സിന് മുകളിലേക്ക് കൺഗ്രീറ്റ് കമാനം വീണത് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു.ഇടിയിൽ ബസിൻ്റെ മുൻവശം പൂർണമായും തകർന്നു. കുടുങ്ങിക്കിടന്ന യാത്രക്കാരെയും നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. പരിക്കെറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.സ്ഥലത്ത് വൻ ഗതാഗത കുരുക്ക്.