‘നിങ്ങളുടെ സ്വഭാവം കൊണ്ടാണ് നിങ്ങള്‍ക്ക് ഇങ്ങനെ കിട്ടുന്നത്’..!! ഭർത്താവിനെ പരിചരിക്കാൻ വൈകിയെന്നാരോപിച്ച് ഡോക്ടർമാർക്ക് നേരെ അധിക്ഷേപം..! കോങ്ങാട് എംഎല്‍എയുടെ പരാമർശം വിവാദത്തിൽ
സ്വന്തം ലേഖകൻ പാലക്കാട്: ഡോക്ടര്‍മാര്‍ക്കെതിരെ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയുടെ പരാമര്‍ശം വിവാദത്തില്‍. നിങ്ങളുടെ സ്വഭാവം കൊണ്ടാണ് നിങ്ങള്‍ക്ക് ഇങ്ങനെ കിട്ടുന്നതെന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. ഭര്‍ത്താവിന് ചികിത്സ തേടി എത്തിയപ്പോഴായിരുന്നു എംഎല്‍എ ഇത്തരത്തില്‍ പറഞ്ഞത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇന്നലെ രാത്രി എട്ടരയോടെ, കാഷ്വാലിറ്റിയില്‍ ഭര്‍ത്താവിനെയും കൊണ്ട് പനിയ്ക്ക് ചികിത്സ തേടി എത്തിയപ്പോഴാണ് എംഎല്‍എ മോശമായി പെരുമാറിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൈകൊട്ടു തൊട്ടു നോക്കി മരുന്നു കുറിച്ച ഡോക്ടറോട് എന്തുകൊണ്ട് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎല്‍എ കയര്‍ക്കുകയായിരുന്നു. […]