കൊല്ലം അഴീക്കലിൽ മഴ, ചുഴലിക്കാറ്റ് സുനാമി മോക്ഡ്രിൽ നടത്തി 18 വർഷം മുൻപുള്ള സുനാമി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകളിലേക്ക് അഴീക്കലുകാർ ഒരു നിമിഷം മടങ്ങിപ്പോയി
സ്വന്തം ലേഖക കൊല്ലം:കൊല്ലം അഴീക്കലിൽ ദുരന്ത നിവാരണ മുന്നൊരുക്കത്തിന്റെ ഭാഗമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. മഴ, ചുഴലിക്കാറ്റ് സുനാമി മുന്നറിയിപ്പുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി അഴീക്കൽ തീരത്ത് അപായ സൈറണുകൾ മുഴങ്ങി നിമിഷങ്ങൾക്കകം ആംബുലൻസും ഫയർഫോഴ്‌സും പൊലീസും മറ്റുസേനയും എല്ലാം സജ്ജമായി. 18 വർഷം മുൻപുള്ള സുനാമി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകളിലേക്ക് അഴീക്കലുകാർ ഒരു നിമിഷം മടങ്ങിപ്പോയി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചു. സേനാംഗങ്ങൾ ഓരോരുത്തരെയായി ആംബുലൻസിൽ കയറ്റി. സംഭവിച്ചത് എന്തെന്ന് […]