കോടിമതയിൽ നിന്നും ഇനി ബോട്ട് ഓടും; പോള നീക്കം അവസാന ഘട്ടത്തിലേക്ക്; ജനകീയ കൂട്ടായ്മ സുസ്ഥിര മാതൃക, തുടർപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ജില്ലാ കളക്ടർ
സ്വന്തം ലേഖകൻ കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കൊടൂരാർ ശുചീകരണം ജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. എക്കലും പോളയും പുല്ലും പടർന്ന് ഒഴുക്ക് നിലച്ച കൊടൂരാറ്റിൽ ബോട്ട് ഗതാഗതം നിലച്ചിരിക്കുകയാണ്. വള്ളങ്ങൾക്ക് മറുകര പോലും കടക്കാനാവാത്തവിധം പോള തിങ്ങി, മത്സ്യതൊഴിലാളിക്ക് ഉപജീവനം മുടങ്ങി. കുടിവെള്ളം പോലും നിഷേധിക്കപ്പെട്ട പ്രദേശവാസികളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് ജനകീയ കൂട്ടായ്മ രംഗത്തിറങ്ങി കോട്ടയം പോർട്ടുമുതൽ കിഴക്കോട്ട് പത്തു ദിവസക്കാലമായി യന്ത്രസഹായത്തോടെ നദി തെളിക്കുകയാണ്. ഈ പ്രവർത്തനങ്ങൾക്കായി യന്ത്രത്തിനു ചിലവാകുന്ന തുക അതാതു ദിവസം ഒരോ സ്പോൺസർമാർ നേരിട്ട് […]