കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു; അക്രമണത്തിന് പിന്നിൽ വിസയുമായി ബന്ധപ്പെട്ട തർക്കം ; കഴുത്തിന് പരിക്കേറ്റ യുവതി ചികിത്സയിൽ; പ്രതി പിടിയിൽ
സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിൽ ആണ് സംഭവം. ട്രാവൽസിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സൂര്യ എന്ന യുവതിയെയാണ് യുവാവ് കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ ജോളി ജെയിംസ് എന്നയാൾ സൗത്ത് പൊലീസിന്റെ പിടിയിലായി. ജോലിക്കായി ഒരു ലക്ഷം രൂപ ഇയാൾ ട്രാവൽസിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ട്രാവൽസിൽ എത്തിയ ജെയിംസും സൂര്യയും തമ്മിലുള്ള തർക്കത്തിനിടെ ജെയിംസ്, സൂര്യയെ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു . കഴുത്തിൽ […]