play-sharp-fill

തുമ്പിക്കൈയ്യിൽ കുരുക്കുമായി അഞ്ച് വർഷം; കഴിഞ്ഞ ദിവസം പാലക്കാടുനിന്നുള്ള സംഘം കാട്ടാനയെ കണ്ടപ്പോഴും കുരുക്കുണ്ട്.2018 ലാണ് ഈ നിലയിൽ ആദ്യം കണ്ടെത്തിയത് ; വനം വകുപ്പിന് മിണ്ടാട്ടമില്ല.

അതിരപ്പിള്ളിയിൽ തുമ്പിക്കൈയിൽ കുരുക്കുമായി 2018 ൽ കണ്ടെത്തിയ കാട്ടാനയെ അതേ കുരുക്കുമായി കഴിഞ്ഞ ദിവസവും കണ്ടു. നിലവിൽ ഈ കാട്ടാന കുരുക്കുമായി അലയാൻ തുടങ്ങിയിട്ട് അഞ്ച് വർഷം . ഇതുവരെ നടപടിയില്ല. ഒടുവിൽ നാണക്കേടവുമെന്ന് കണ്ട് കാട്ടാനയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിരിക്കുകയാണ് വനം വകുപ്പ്. അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് റിസർവോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയിൽ കാട്ടാന. പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. 2018 ൽ ആണ് ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. […]