കിളിമാനൂരിൽ നിയന്ത്രണം വിട്ട കാർ മറ്റു രണ്ടു കാറുകളിലും, സ്കൂട്ടറിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.കിളിമാനൂർ സ്വദേശി അജില ആണ് അപകടത്തിൽ മരിച്ചത്. കിളിമാനൂർ ഇരട്ട ചിറയിലാണ് അപകടം. നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന സ്കൂട്ടറിലും, മറ്റൊരു കാറിലും, നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. സ്കൂട്ടറിലിടിച്ചു തെറിച്ചു വീണ അജിലക്ക് ഗുരുതരമായി പരിക്കേറ്റതോടെയാണ് ജീവൻ നഷ്ടമായത്.