ട്രെയിനിൽ വിദ്യാർത്ഥികൾക്ക് നേരെ അശ്ലീല പ്രകടനം; ദുരനുഭവം ഉണ്ടായത് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് പോയ വിദ്യാർത്ഥികൾക്ക് ; ഇയാൾ ലൈംഗികചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു
തിരുവനന്തപുരം: ട്രയിനിൽ യാത്ര ചെയ്ത വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രകടനം. കോട്ടയം എക്സ്പ്രസിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഇയാൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇവർ വീഡിയോ എടുക്കുന്നതു കണ്ട് ഇയാള്‍ വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഒരാൾ അശ്ലീല ചേഷ്ടകൾ പെൺകുട്ടിയെ കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒപ്പമുണ്ടായിരുന്ന അനുജത്തിയാണ് മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾ വർക്കല സ്റ്റേഷനിൽ ഇറങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഒപ്പം ഉണ്ടായിരുന്ന […]