40 അടി താഴ്ചയുള്ള കിണറ്റിൽ മകൾ വീണു; രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി; കിണറ്റിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാർ തിരികെ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല; ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്
സ്വന്തം ലേഖകൻ മലപ്പുറം: മഞ്ചേരിയിൽ കിണറ്റിൽ വീണ അമ്മയെയും മകളെയും ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലേക്കാണ് 30 കാരിയായ നിഷ അബദ്ധത്തില്‍ വീണത്. 40 അടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് മകള്‍ വീഴുന്നതു കണ്ട മാതാവ് ഉഷ പിന്നാലെ ചാടുകയായിരുന്നു. തിരികെ കയറാനാവാതെ കിണറില്‍ കുടുങ്ങിയ അമ്മയെയും മകളെയും നാട്ടുകാര്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. […]