play-sharp-fill

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് തുടങ്ങിയ മുസ്ലീ പവര്‍ എക്സ്ട്ര കെസി എബ്രഹാമിന് നല്‍കിയത് ശതകോടികള്‍; കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിനെ വമ്പൻ സ്ഥാപനമാക്കി മാറ്റിയത് പരസ്യ പിന്തുണകൊണ്ട് മാത്രം ; ഒടുവിൽ വിടവാങ്ങിയത് കോവിഡ് ബാധിച്ച്‌

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയും ഒളിമ്പ്യന്‍ റോസകുട്ടിയുടെ സഹോദരന്‍ കൂടിയായ മൂവാറ്റുപുഴ വാഴപ്പിള്ളി കുന്നത്ത് ഡോ. കെ.സി.ഏബ്രഹാം (68) കോവിഡ് ബാധിച്ച്‌ മരിച്ചു. കോവിഡ് ബാധിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് തുടങ്ങിയ മുസ്ലീ പവര്‍ എക്സ്ട്ര ഏബ്രഹാമിന് നല്‍കിയത് ശതകോടികളുടെ ആസ്തിയാണ്. യാതൊരുവിധ ആയുര്‍വേദ പാരമ്പര്യത്തിന്റെയും പിന്തുണ ഇല്ലാതെ വെറും പരസ്യ പിന്തുണയോടെ മാത്രമാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിനെ എബ്രഹാം വമ്പന്‍ സ്ഥാപനമാക്കി മാറ്റിയത്‌. വളർച്ചയ്ക്കൊപ്പം ഇതിനിടെ പലവിധ […]