വാഹന പരിശോധയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ജോഷ് ട്രാവൽസ് നികുതി വെട്ടിപ്പിന് പിടിയിൽ
സ്വന്തം ലേഖിക തൃശ്ശൂർ : വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനം ഭീഷണിപ്പെടുത്തിയ ജോഷ് ട്രാവൽസ് നികുതി വെട്ടിപ്പിന് പിടിയിൽ.ഓർഡിനറി ബസിന്റെ നികുതി അടച്ച ശേഷം ലക്ഷ്വറി സർവീസ് നടത്തിയ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തൊടുപുഴ ആസ്ഥനമായി പ്രവർത്തിക്കുന്ന ജോഷ് ട്രാവൽസിന്റെ ബസ് തൃശ്ശൂരിൽ നിന്നാണ് പിടിച്ചെടുത്തത്.പരിശോധനയിൽ വാഹനത്തിൽ അനധികൃതമായി പുഷ്ബാക്ക് സീറ്റ് ഘടിപ്പിച്ച് സർവ്വീസ് നടത്തുന്നതായി കണ്ടെത്തി. സാധാരണ സീറ്റിനുള്ള നികുതിയാണ് ജോഷ് ട്രാവൽസ് അധികൃതർ അടച്ചിരുന്നത്. സാദാ സീറ്റൊന്നിന് 750 രൂപയാണ് നികുതി. പുഷ് ബാക്ക് […]