play-sharp-fill

ഹിന്ദു യുവാവിന് വൃക്കദാനം ചെയ്യാൻ സന്നദ്ധനായി വൈദികൻ ; തന്റെ ഭർത്താവിന് മറ്റൊരാളിൽ നിന്നും കരുണ ലഭിക്കുമ്പോൾ 24കാരന് ജീവൻ തിരിച്ചുകിട്ടാൻ തന്റെ വൃക്ക നൽകുന്ന ഭാര്യയും : ഫാ.ജോജോ മണിമലയുടെ കാരുണ്യത്തിൽ രണ്ട് കുടുംബങ്ങളിൽ തിരിവെട്ടം തെളിയുമ്പോൾ കയ്യടിച്ച് ഒരു നാട്

സ്വന്തം ലേഖകൻ അങ്ങാടിപ്പുറം: ഇതര മതത്തിൽപ്പെട്ടയാൾക്ക് വൃക്ക ദാനം ചെയ്യാൻ സ്വയം സന്നദ്ധനായി വൈദികൻ രംഗത്ത് എത്തുമ്പോൾ ജീവിതത്തിൽ പുതുവെളിച്ചം തെളിയുന്നത് രണ്ട് ജീവനുകൾക്കായിരിക്കും. കപ്പൂച്ചിൻ സഭയിലെ വൈദികനായ ജോജോ മണിമല(36)വൃക്ക ദാനത്തിനായി സന്നദ്ധനായി രംഗത്ത് എത്തിയിരിക്കുന്നത്. ഹിന്ദു കുടുംബത്തിലെ യുവാവിനാണ് ഫാദർ തന്റെ വൃക്ക നൽകുന്നത്.’പെയേർഡ് കിഡ്‌നി എക്‌സ്‌ചേഞ്ച്’ എന്ന വൃക്കദാനത്തിലൂടെയാണ് വൈദികൻ തന്റെ വൃക്ക യുവാവിന് ദാനം ചെയ്യുന്നത്. തന്റെ ജീവന്റെ ഒരു ഭാഗം പകുത്ത് നൽകുന്നതോടെ സ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും നേർ സാക്ഷ്യമാവുകയാണ് എം.എസ്. ഡബ്‌ള്യൂ വിദ്യാർത്ഥികൂടിയായ ഫാദർ ജോജാ മണിമല. […]