കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയുടെ മരണം;ചീഫ് വിപ്പിനെ തടഞ്ഞുവെന്ന വാര്‍ത്തയില്‍ വാസ്തവമില്ല: എന്‍ ജയരാജ്
സ്വന്തം ലേഖകൻ കോട്ടയം :അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിഷയം ചര്‍ച്ച ചെയ്യാനെത്തിയ ചീഫ് വിപ്പിനെ തടഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്സെടുത്തെന്ന വാര്‍ത്ത ശരിയല്ലെന്ന് ചീഫ് വിപ്പ് ഡോ എൻ ജയരാജ് അറിയിച്ചു. കോളേജിലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് 3 ദിവസമായി നടന്ന ചര്‍ച്ചകളില്‍ സ്ഥലം എം.എല്‍.എ. എന്ന നിലയില്‍ പങ്കെടുത്തിരുന്നു. ആദ്യ ദിവസം വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പങ്കുവയ്ക്കുകയും അതിന് നീതിയുക്തമായ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് അറിയിച്ചതനുസരിച്ച് വളരെ സൗഹാര്‍ദ്ദമായി പിരിയുകയും ചെയ്യുകയാണുണ്ടായത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് തനിക്കെതിരെ യാതൊരു അതിക്രമവും ഉണ്ടായിട്ടില്ലെന്നും വിദ്യാര്‍ത്ഥികളെ […]