play-sharp-fill

ജാഗി ജോണിന്റെ മരണത്തിൽ ദുരൂഹതയേറുന്നു ; വീടിന്റെ മുകൾനിലയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനുള്ള വാതിൽ തുറന്നിട്ടിരുന്നു ; അന്വേഷണം കൊച്ചിയിലെ ബോഡി ബിൾഡറായ ആൺസുഹൃത്തിലേക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം സ്വദേശിയും സുഹൃത്തുമായ ഫിസിക്കൽ ട്രെയിനറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മരണത്തിന് തൊട്ടുമുമ്പ് ജാഗി ജോൺ ഇയാളെ വിളിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് തലസ്ഥാനത്തെത്താൻ പൊലീസ് ആവശ്യപ്പെട്ടത്. കുടുംബസുഹൃത്തായ യുവതി വഴിയാണ് ജാഗി ജോൺ ഇയാളെ പരിചയപ്പെട്ടത്. തലസ്ഥാനത്ത് എത്തുമ്പോൾ ഇയാൾ സ്ഥിരമായി ജാഗിയെ സന്ദർശിച്ചിരുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഒരു ചാനൽ ഷോയ്ക്കുവേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു ജാഗി. ഹെൽത്ത്ക്ലബ്ബിൽ ശാരീരിക പരിശീലനം നടത്തിയിരുന്നു. […]