കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 16000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 601 പേർ
സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയിൽ വിറച്ച് ലോകം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വൈറസ് ബാധമൂലം 16,500 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലെ മാത്രം മരണസംഖ്യ 6077. എന്നാൽ ചൊവ്വാഴ്ച മാത്രം ഇറ്റലിയിൽ 601 പേരാണ് മരണമടഞ്ഞത്. അതേസമയം സ്‌പെയിനിൽ 2311 പേരും ഇറാനിൽ 1182 പേരും കൊറോണ മൂലം മരണമടഞ്ഞു. ഇന്ത്യയിൽ ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ കൊൽക്കത്ത സ്വദേശിയായ 55 കാരൻ തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായി ഉയർന്നത്. അമേരിക്കയിലും കൊറോണ വൈറസ് ബാധ പടർന്ന് […]