play-sharp-fill

വായ്പക്കാർക്ക് ആശ്വാസമായി എസ്.ബി.ഐ; പലിശനിരക്കുകൾ കുറച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: വായ്പക്കാർക്ക് ഇനി ആശ്വസിക്കാം, എസ്.ബി.ഐ പലിശ നിരക്കുകൾ കുറച്ചു. വായ്പാ പലിശയുടെ അടിസ്ഥാനനിരക്കായ മാർജിനൽ കോസ്റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) വീണ്ടും കുറച്ചു. തുടർച്ചയായ എട്ടാം തവണയാണ് എസ്.ബി.ഐ വായ്പാ നിരക്ക് കുറയ്ക്കുന്നത്. ഇതോടൊപ്പം എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും കുറയും. ഇതിനുപുറമെ എല്ലാ കാലാവധിയിലുളള വായ്പ പലിശ നിരക്കിലും കുറവുണ്ടാകും. നിലവിലുണ്ടായിരുന്ന എട്ട് ശതമാനത്തിൽനിന്ന് 7.90 ശതമാനമായാണ് പലിശ നിരക്ക് കുറയുക. ഒരുവർഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എൽ.ആർ ആണ് എസ്.ബി.ഐ കുറച്ചത്. […]