play-sharp-fill

കോവിഡ് വ്യാപനം തടയുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ; വിദേശത്ത് നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാന്റൈൻ : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി :രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ വൈറസ് വ്യാപനം തടയുന്നതിനുള്ള പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ മാർഗ നിർദ്ദേശങ്ങൾ ഓഗസ്റ്റ് എട്ട് മുതൽ നിലവിൽ വരും. വിദേശത്തു നിന്നും എത്തുന്നവർക്ക് ഇനി ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി. ഈ ക്വാറന്റൈന് ശേഷം ഏഴ് ദിവസം വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുകയും വേണം. ഇന്ത്യയിലേക്ക് വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്യുന്നവർക്ക് തെർമൽ സ്‌ക്രീനിംഗ് നടത്തി അസുഖ ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ യാത്രാ അനുമതി നൽകൂ. […]