ഇന്‍സ്റ്റഗ്രാം പണിമുടക്കി; ലോകവ്യാപകമായി പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ
സ്വന്തം ലേഖകൻ ഡല്‍ഹി: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ കീഴിലുള്ള ഇന്‍സ്റ്റാഗ്രാം ഇന്നലെ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ടുകള്‍.ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഔട്ട്‌ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗണ്‍ ഡിറ്റക്ടര്‍ ഡോട്ട് കോംമാണ് റിപ്പോര്‍ട്ട് ചെയ്തത്.ലോകവ്യാപകമായി ഇന്‍സ്റ്റഗ്രാം പണിമുടക്കിയതായി വാർത്തയിൽ പറയുന്നു. ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തന രഹിതമായെന്ന പരാതിയുമായി 46,000 പേര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പിഴവുകള്‍ പരിശോധിച്ചു വരികയാണെന്ന് ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു. യുകെയില്‍ നിന്ന് 2,000 പരാതിയും ഇന്ത്യ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2,000 പേരും ഇന്‍സ്റ്റഗ്രാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.അതേസമയം, വിഷയത്തില്‍ […]