വിജയ് ലൊക്കേഷനിലേക്ക് തിരിച്ചെത്തി : വൻ സ്വീകരണവുമായി ആരാധകരും അണിയറപ്രവർത്തകരും
സ്വന്തം ലേഖകൻ ചെന്നെ : രണ്ട് ദിവസം നീണ്ടുനിന്ന ആദായ വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം വിജയ് മാസ്റ്ററിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ തിരിച്ചെത്തി. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു. തിരച്ചെത്തിയ വിജയ്ക്ക് ലൻ സ്വീകരണമാണ് ആരാധകരും അണിയറപ്രവർത്തകരും ഒരുക്കിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിൽ വച്ചാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ചയാണ് വിജയ്‌യെ കസ്റ്റഡിയിലെടുത്തത്. മാസ്റ്ററിന്റെ നെയ്‌വേലിയിലെ സെറ്റിലേക്കാണ് വിജയ് തിരികെയെത്തിയത്. വിജയ് നായകനായ ‘ബിഗിൽ’ എന്ന സിനിമയുടെ നിർമാണത്തിന് പണം പലിശയ്ക്ക് നൽകിയയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ […]