രാത്രിയായാൽ സംസ്ഥാന കേഡറിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് പണി മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശമയക്കൽ; ഉദ്യോഗസ്ഥനെതിരെ ഗുരുതര ലൈംഗികാരോപണവുമായി സംസ്ഥാനത്തെ അസിസ്റ്റന്റ് കളക്ടറടക്കമുള്ള അഞ്ച് വനിതാ ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന കേഡറിലെ മുതിർന്ന ഉത്തരേന്ത്യൻ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ലൈംഗികാരോപണവുമായി സംസ്ഥാനത്തെ അസിസ്റ്റന്റ് കളക്ടറടക്കമുള്ള അഞ്ച് വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നു . അർദ്ധരാത്രിയിലും പുലർച്ചെയും വാട്‌സ്ആപ്പിൽ അനാവശ്യ സന്ദേശങ്ങൾ അയയ്ക്കുകയും പല നമ്പറുകളിൽ നിന്ന് ഫോൺ വിളിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്നും പരാതികളുയർന്നിട്ടുണ്ട്. ഒരു സുപ്രധാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ, പ്രളയകാലത്ത് ഉത്തരേന്ത്യക്കാരിയായ യുവ ഉദ്യോഗസ്ഥയെ രാത്രി പന്ത്രണ്ടരയ്ക്ക് വ്യത്യസ്ത നമ്പരുകളിൽ നിന്ന് വിളിച്ചതിനെതിരെ അവർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് […]