play-sharp-fill

പ്രചാരണ ‘മോടി’ ഇല്ലാതെ ഗ്രാമങ്ങൾ , ദുരിതപർവത്തിൽ കർഷകർ;കൊട്ടിഘോഷിച്ച വിള ഇൻഷുറൻസ്‌ പദ്ധതിയായ ബീമാ ഫസൽ യോജന അവസാനിപ്പിച്ചു,പ്രധാൻ മന്ത്രി കിസാൻ സമ്മാൻനിധി സഹായവും ലഭിക്കുന്നില്ല,പരുത്തിയും നിലക്കടലയും സോയാബീനും മുഖ്യമായും കൃഷിചെയ്യുന്ന ഗുജറാത്തി ഗ്രാമങ്ങൾ ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്,ഗുജറാത്തി മോഡൽ വികസനമെന്നത് ഊതിവീർപ്പിച്ച ബലൂണാണെന്ന വസ്തുതയിലേക്ക്.

‘‘കർഷകരുടെ കടബാധ്യത വർഷംതോറും 10 ശതമാനംവീതം പെരുകുന്നു. രണ്ട്‌ ചെറിയ ഗ്രാമത്തിൽമാത്രം പ്രവർത്തനപരിധിയുള്ള ഞങ്ങളുടെ സംഘത്തിൽ അംഗങ്ങളായ കർഷകരുടെ ഇപ്പോഴത്തെ മൊത്തം കടം രണ്ടു കോടി രൂപയാണ്‌’’–-ഗുജറാത്ത്‌ മോഡലിന്‌ വോട്ട്‌ ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെക്കുറിച്ച്‌ ഉസ്‌മാൻ ഭായിയുടെ പ്രതികരണമാണിത്‌. രാജ്‌കോട്ട്‌ ജില്ലയിലെ ഉപ്‌ലേട്ടയിൽ ഹദ്‌ഫോദിൻ, നജഖഡ ഗ്രാമങ്ങളിലെ 250 കർഷകർ അംഗങ്ങളായ കാർഷിക സഹകരണസംഘത്തിന്റെ സെക്രട്ടറിയാണ്‌ ഉസ്‌മാൻ ഭായി. ‘‘ കൃഷിച്ചെലവ്‌ വർധിച്ച്‌, കർഷകരുടെ വരുമാനം കുറഞ്ഞു. രാസവളങ്ങളുടെ വില കുത്തനെ കൂട്ടി. വളത്തിന്‌ ജിഎസ്‌ടി ചുമത്തി. വിത്തുവിതരണം സ്വകാര്യവൽക്കരിച്ചു. ഗുജറാത്തിലെ […]