വസ്ത്രവ്യാപാര മേഖലയിലെ അതികായകൻ ; തൊടുപുഴയിലെ സാമൂഹ്യ, സാംസ്കാരിക,വിദ്യാഭ്യാസ മേഖലകളില് നിറസാന്നിധ്യം ; പുളിമൂട്ടില് സില്ക്സ് ഉടമ ഔസേപ്പ് ജോണ് പുളിമൂട്ടില് നിര്യാതനായി
തൊടുപുഴ: വസ്ത്രവ്യാപാര മേഖലയിലെ അതികായകനും ആതിഥ്യമര്യാദയുടെ ആള്രൂപവുമായ ഔസേപ്പ് ജോണ് പുളിമൂട്ടില്(88) ഓർമയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില് ചികില്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു അന്ത്യം. തൊടുപുഴയിലെ സാമൂഹ്യ, സാംസ്കാരിക,വിദ്യാഭ്യാസ മേഖലകളില് നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും സമഭാവനയില് കണ്ടിരുന്ന ഇദ്ദേഹത്തിന്റെ ജീവിതശൈലി സ്ഥാപനത്തില് എത്തുന്ന ഓരോരുത്തരെയും ആഴത്തില് സ്പർശിച്ചിരുന്നു. അതാണ് പുളിമൂട്ടില് സില്ക്സ് ഉടമ ഔസേപ്പ്ജോണിന്റെ വിജയരഹസ്യവും. ഉദയംപേരൂർ പരേതരായ ചാക്കോ ഔസേപ്പ്-അന്നമ്മ ദന്പതികളുടെ അഞ്ചാമത്തെ മകനായി 1937 നവംബർ 15നാണ് ജനനം. ഒരു നൂറ്റാണ്ട് മുന്പാണ് പുളിമൂട്ടില് […]