video
play-sharp-fill

പാലസ്തീനിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം, പത്ത് കുട്ടികൾ ഉൾപ്പടെ 21 പേർ മരണപ്പെട്ടു, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കി സഹായഹസ്തവുമായി ഇസ്രയേൽ .

പാലസ്തീനിലെ ഗാസയിൽ ഒരു അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിയൊന്ന് പേർ മരണപ്പെട്ടു. മരണപ്പെട്ടവരിൽ പത്തോളം കുട്ടികളുമുണ്ട്. അഭയാർത്ഥിക്യാമ്പിൽ അടുക്കളയിൽ നിന്നുമാണ് തീ പടർന്നത്. പാചക വാതകം ചോർന്നതാണ് അപകടത്തിന് കാരണമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. മണിക്കൂറുകളുടെ പ്രയത്നഫലമായിട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് പാലസ്തീൻ അധികാരികൾ വ്യക്തമാക്കി. ഗാസ മുനമ്പിലെ ജനസാന്ദ്രതയുള്ള അഭയാർത്ഥി ക്യാമ്പിലായിരുന്നു തീപിടിത്തമുണ്ടായത്. ഇവിടെ എട്ടോളം അഭയാർത്ഥി ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി വലിയ അളവിൽ ഇന്ധനം ഇവിടെ […]