സൗജന്യ റേഷൻ കോട്ടയം ജില്ലയിൽ ആദ്യ ദിനം വാങ്ങിയത് 83509 കാർഡുടമകൾ ; വിതരണം ചെയ്തത് 13906 ക്വിന്റൽ അരിയും 1582 ക്വിന്റൽ ഗോതമ്പും
സ്വന്തം ലേഖകൻ കോട്ടയം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങിയത്. ആദ്യ ദിനമായ ചൊവാഴ്ച മാച മാത്രം 83509 കാർഡുടമകൾ. ജില്ലയിൽ ആകെ 514568 റേഷൻ കാർഡുടമകളാണുള്ളത് .ജില്ലയിലെ 951റേഷൻ കടകളിലൂടെ 13906 ക്വിന്റൽ അരിയും 1582 ക്വിന്റൽ ഗോതമ്പുമാണ് ചൊവ്വാഴ്ച വിതരണം ചെയ്തത്. അതേസമയം കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെനിർദ്ദേശങ്ങൾ പാലിച്ചാണ് റേഷൻ കടകളിൽ ഭക്ഷ്യധാന്യവിതരണം നടത്തുന്നത്. ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം അഞ്ചുപേരിൽ […]