play-sharp-fill

സംസ്ഥാനത്ത് ദീപാവലി ദിനത്തിൽ പടക്കംപൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം അനുമതി ; അനുമതി നൽകിയിരിക്കുന്നത് രാത്രി എട്ട് മുതൽ പത്ത് വരെ : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദീപാവലി ദിനത്തിൽ സംസ്ഥാനത്ത് പടക്കംപൊട്ടിക്കാൻ അനുമതി നൽകിയിരിക്കുന്നതത് രണ്ടുമണിക്കൂർ മാത്രം. ദീപാവലിയോടനുബന്ധിച്ച് പടക്കംപൊട്ടിക്കുന്നതിനായി രാത്രി എട്ടുമുതൽ പത്തുവരെ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുളളൂ എന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ദീപാവലിയ്ക്ക് പുറമെ ക്രിസ്തുമസിന്റെയും പുതുവർഷത്തിന്റെയും തലേദിവസം രാത്രി 11.55 മുതൽ 12.30വരെ മാത്രമാണ് പടക്കംപൊട്ടിക്കാൻ അനുമതി നൽകിയിട്ടുളളത്. ബേരിയം നൈട്രേറ്റ് ഇല്ലാതെ നിർമ്മിക്കുന്നവയാണ് ഹരിത പടക്കങ്ങൾ. […]