play-sharp-fill

പതിനായിരം നിക്ഷേപിച്ചാല്‍ ദിവസവും 200 രൂപ അക്കൗണ്ടിലെത്തും; സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്

സ്വന്തം ലേഖകന്‍ കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്. പതിനായിരം രൂപ നിക്ഷേപിച്ചാല്‍ ദിവസവും 200 രൂപ വീതം അക്കൗണ്ടിലേക്ക് എത്തുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം കുറിയ്ക്കുന്നത്. ആദ്യത്തെ പത്ത് ദിവസം അക്കൗണ്ടുകളിലേക്ക് പണം കൃത്യമായി വന്നെന്ന് നിക്ഷേപകര്‍ പറയുന്നു. വിശ്വാസം പിടിച്ച് പറ്റിയതോടെ പലരും നിക്ഷേപം വര്‍ദ്ധിപ്പിച്ചു. ഇരുപതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ചപ്പോളും ആദ്യ ആഴ്ചകളില്‍ അക്കൗണ്ടിലേക്ക് കൃത്യമായി പണം എത്തി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പണം വരവ് നിലച്ചതോടെയാണ് പലരും സ്ഥാപനം നടത്തുന്നവരെ അന്വേഷിച്ചിറങ്ങിയത്. ഇതിനോടകം കാഞ്ഞങ്ങാട് സ്വദേശികള്‍ […]

ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ ഹീരാ ബാബു റിമാന്‍ഡില്‍ തുടരും; ഹീരാ കണ്‍സ്ട്രക്ഷന്‍സിന്റെ സാമ്പത്തിക പ്രതിസന്ധി പുറത്ത് വന്നത് നോട്ട് നിരോധനത്തിന് ശേഷം; കുടുംബസ്വത്തായി കൊണ്ടുനടന്ന കമ്പനി ഒടുവില്‍ പാപ്പരാക്കി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച കേസില്‍, ഹീര കണ്‍സ്ട്രക്ഷന്‍സ് ഉടമ ബാബു റിമാന്‍ഡില്‍ തുടരും. ഹീരാ ബാബു എന്ന അബ്ദുള്‍ റഷീദിന്റെ അഞ്ച് ജാമ്യ ഹര്‍ജികളും ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എന്‍.അജിത് കുമാര്‍ തള്ളിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹീരാബാബു ജാമ്യത്തിന് ശ്രമിച്ചത്. ആശുപത്രിവാസം തേടുകയും ചെയ്തു. എന്നാല്‍ പ്രതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ആശുപത്രി പി.ആര്‍.ഒ യുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ പ്രതി ശ്രമിച്ചതെന്ന് […]

ആറ് മാസം മുന്‍പ് കൂട്ടുകാരനെ കൊന്ന് കിണറ്റിലിട്ടു; കിണര്‍ മൂടാനായി ടണ്‍ കണക്കിന് മാലിന്യവും കൊണ്ടുവന്ന് തള്ളി; കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ മൃതദേഹത്തിനായി കിണറ്റില്‍ തിരച്ചില്‍ തുടരുന്നു; എല്ലാത്തിനും കാരണമായത് വിഗ്രഹത്തട്ടിപ്പ്

സ്വന്തം ലേഖകന്‍ എടപ്പാള്‍: പന്താവൂര്‍ കാളച്ചാല്‍ കിഴക്കെ വളപ്പില്‍ ഇര്‍ഷാദ് ഹനീഫ (25)യുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുന്നു. 15 കോല്‍ ആഴമുള്ള കിണറ്റില്‍നിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് മാലിന്യങ്ങള്‍ കോരിമാറ്റിയിട്ടും ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല. ആറുമാസം മുന്‍പാണ് ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ കൊന്ന്, മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചത്. അതിനുമുകളില്‍ നിക്ഷേപിച്ച ടണ്‍ കണക്കിന് മാലിന്യം നീക്കിയാല്‍ മാത്രമേ മൃതദേഹം ലഭിക്കൂ. ഇര്‍ഷാദിന്റെ സുഹൃത്തുക്കളായ സുഭാഷ്, എബിന്‍ എന്നിവരെ ചങ്ങരംകുളം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എടപ്പാള്‍ പൂക്കളത്തറ സെന്ററിലെ പൊട്ടക്കിണറ്റിലാണ് മൃതദേഹം തള്ളിയതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് […]

കുഞ്ഞഹമ്മദിനും കാശ് പോയി; നിങ്ങളും സൂക്ഷിച്ചോ, ഗൂഗിള്‍ പേ എട്ടിന്റെ പണി തരും; ഗൂഗിള്‍ പേ പണി കൊടുത്ത് പണം പോയെന്ന പരാതി വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഗൂഗിള്‍ പേ ഉപയോഗിച്ച് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി നിരവധി ആളുകള്‍ രംഗത്ത്. ഗൂഗിള്‍ പേ , ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നവര്‍ക്ക് പണം നഷ്ടപ്പെട്ടാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ച് ലഭിക്കാറായിരുന്നു പതിവ്. എന്നാല്‍ പതിവിന് വിരുദ്ധമായി നഷ്ടപ്പെട്ട പണം കിട്ടാറില്ലെന്ന് കുറച്ച് നാളുകളായി വ്യാപക പരാതി ഉയര്‍ന്നു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ കുഞ്ഞഹമ്മദ് പവങ്ങാട് പങ്ക് വച്ച അനുഭവക്കുറിപ്പ് വൈറലാവുകയാണ്. കുറിപ്പ് വായിക്കാം; ഡിസംബര്‍ 19ന് രാത്രി ഞാന്‍ 10,000 രൂപ […]