play-sharp-fill

ലോക്ക് ഡൗൺ മുതലെടുത്ത് ആളില്ലാകല്യാണം..! കണ്ണൂരുകാരൻ ഏറ്റുമാനൂരിലെത്തി രണ്ടാം കെട്ട് കെട്ടി; രണ്ടാമത് കണ്ടത് ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട പെൺകുട്ടിയെ; കെട്ടിന്റെ കഥ കേട്ട് ആദ്യ ഭാര്യ ഓടിയെത്തി; രണ്ടാം കെട്ടുകാരൻ രണ്ടാം ഭാര്യയുമായി മുങ്ങി; ഫെയ്‌സ്ബുക്കിലെ പ്രണയവീരൻ കേസിൽ കുടുങ്ങി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഫെയ്‌സ്ബുക്ക് പ്രണയത്തിൽ കുടുങ്ങി, ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രഹസ്യമായി രണ്ടാം വിവാഹം ചെയ്യാനെത്തിയ യുവാവ് രണ്ടാം കെട്ടുകാരിയുമായി മുങ്ങി. ആദ്യ ഭാര്യയായ തിരുവല്ല സ്വദേശിനി അന്വേഷിച്ച് എത്തിയതോടെയാണ് രണ്ടാം കെട്ടുകാരിയെയും തോളിലെടുത്ത് കണ്ണൂർ സ്വദേശിയെന്നു പരിചയപ്പെടുത്തിയ യുവാവ് മുങ്ങിയത്. ആദ്യഭാര്യയുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തതോടെ യുവാവും രണ്ടാം കെട്ടിലെ യുവതിയും പുലിവാൽ പിടിച്ചു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാനായാണ് കണ്ണൂർ സ്വദേശിയെന്നു പരിചയപ്പെടുത്തിയ യുവാവ് കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ എത്തിയത്. ഫെയ്‌സ്ബുക്കിലൂടെ രണ്ടു മാസം മുൻപാണ് […]