പൊലീസിനും രക്ഷയില്ല…! കണ്ണൂരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ;തട്ടിപ്പ് പുറത്ത് വന്നത് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെട്ടതോടെ :വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ആളെ തിരിച്ചറിഞ്ഞതായി പൊലീസ്
സ്വന്തം ലേഖകൻ കണ്ണൂർ: കാലം പുരോഗമിച്ചതോടെ തട്ടിപ്പ് നടത്തുന്നവരുടെ രീതിയും മാറിയിട്ടുണ്ട്. എല്ലാവരും സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പും പെരുകുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താനുള്ള പഴുതുകളടച്ചുള്ള പൊലീസിന്റെ ശ്രമം തുടരുകയാണ്. ഇതിനിടയിലാണ് കണ്ണൂരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാനുള്ള ശ്രമം. ഇത് അക്ഷരാർത്ഥത്തിൽ പൊലീസ് സേനയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂർ റൂറൽ എസ്പിയായ നവനീത് ശർമയുടെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി റിക്വസ്റ്റ് അയച്ച് സുഹൃത്തുക്കളിൽ നിന്നും പണം തട്ടാൻ […]