play-sharp-fill

മകളെയും മരുമകനെയും ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അമ്മ; മരുമകനിട്ടു രണ്ടെണ്ണംകൊടുക്കണം, മകളെയൊന്നു വിരട്ടണം; ഏഴുകോണില്‍ ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ ക്വട്ടേഷന്‍കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ

സ്വന്തം ലേഖകന്‍ എഴുകോണ്‍ (കൊല്ലം) : ഏഴുകോണിലെ ദമ്പതികള്‍ അക്രമിക്കപ്പെട്ട കേസില്‍ മകളെയും മരുമകനെയും ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ അറസ്റ്റിലായി. കേരളപുരം കല്ലൂര്‍വിളവീട്ടില്‍ നജിയാണ് പൊലീസ് പിടിയിലായത്. ഡിസംബര്‍ 23ന് രാത്രി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. നജിയുടെ മകള്‍ അഖിനയും ഭര്‍ത്താവ് ജോബിനും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. ഇരുവരെയും മര്‍ദിച്ചശേഷം അഖിനയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും കവര്‍ന്നു. അക്രമിസംഘത്തില്‍പ്പെട്ട മങ്ങാട് സ്വദേശി ഷഹിന്‍ഷാ (29), വികാസ് (34), കിരണ്‍ (31) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് […]