ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഓള്‍പാസ്; പ്ലസ് വണ്‍ തീരുമാനം ഓണ്‍ലൈന്‍ ക്ലാസുകളിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിച്ച ശേഷം
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഇപ്പോള്‍ എട്ടാം ക്ലാസ് വരെ ഓള്‍ പാസ് സംവിധാനമുണ്ട്.നിബന്ധനകള്‍ക്ക് വിധേയമായി ഒന്‍പതാം ക്ലാസിലും ഇത് നടപ്പാക്കും. കഴിഞ്ഞവര്‍ഷം ഒന്ന് , രണ്ട് ടേം പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു ഒന്‍പതാം ക്‌ളാസിലെ വിജയികളെ തീരുമാനിച്ചത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇത്തവണ ടേം പരീക്ഷകള്‍ പോലും നടത്താനായില്ല. പതിനൊന്നാം ക്ലാസിലെ പരീക്ഷയെ കുറിച്ച് പിന്നീട് തീരുമാനിക്കും. ഈമാസം അവസാനം വരെ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള റിവിഷന്‍ ക്ലാസുകള്‍ തുടരും. കോവിഡ് […]