ബംഗ്ലൂരുവിലുള്ള വധുവിന്റെയും ചെന്നെയിലുള്ള വരന്റെയും വിവാഹ നിശ്ചയം നടത്തിയത് വീഡിയോ കോൺഫറൻസിലൂടെ ; വിവാഹം അടുത്തമാസം 26 ന്
സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാതലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ സാഹചര്യത്തിൽ വിവാഹ നിശ്ചയം വീഡിയോ കോൺഫറൻസിലൂടെ നടത്തി വ്യത്യസ്തരായിക്കുകയാണ് ബംഗ്ലൂരുവിലുള്ള വധവും ചെന്നൈയിലുള്ള വരനും. എറണാകുളം സ്വദേശി രാകേഷിന്റെയും തൃശൂർ അന്നനാട് സ്വദേശിനി അമൃത കൃഷ്ണയുടെയും വിവാഹമാണ് വിഡിയോ കോൺഫറൻസിങ്ങിലൂടെ നിശ്ചയിച്ചത്. അടുത്തമാസം 26നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇരുവരും ജോലിസ്ഥലങ്ങളിലാണ്. അമൃത ബംഗ്ലൂരുവിൽ ബിപിസിഎൽ ഉദ്യോഗസ്ഥയാണ്. രാഹുൽ ചെന്നൈയിൽ നിസാൻ കമ്പനിയിൽ എഞ്ചിനീയറുമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇരുവരും രണ്ടിടങ്ങളായതോടെയാണ് വിവാഹ നിശ്ചയം വീഡിയോകോൺഫറൻസിങ്ങിലൂടെ നടത്തിയത്. […]