51കാരിയെ ഭര്‍ത്താവ് കൊന്നത് കൈകൊണ്ട് മുഖം അമര്‍ത്തി ശ്വാസം മുട്ടിച്ച്; ഷോക്കടിപ്പിച്ചത് മരണം ഉറപ്പ് വരുത്തിയതിന് ശേഷമോ എന്ന് പോലീസ് പരിശോധിക്കും; സ്വത്ത് കൈക്കലാക്കാന്‍ 26കാരന്‍ നടത്തിയ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കാരക്കോണം ത്രേസ്യപുരം സ്വദേശിനി ശാഖകുമാരിയുടെ(51) കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 51കാരിയെ 26 വയസ്സുള്ള ഭര്‍ത്താവ് അരുണ്‍ കൈകൊണ്ട് മുഖം അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷോക്കടിപ്പിച്ചത് കൊലപാതകത്തിന് ശേഷമാണോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ടെന്ന് പോലീസ് അറിയിച്ചു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഈ കാര്യം ഉറപ്പിക്കാനാവൂ. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ശാഖാകുമാരിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയത്. കൃത്യം നടത്താന്‍ പ്രതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. […]