എൽദോസിന് എതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നു, താനെത്തിയപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ സിസിടിവി ഇല്ലായിരുന്നു; പരാതിക്കാരി
പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിന് ഉപാധികളോടെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പരാതിക്കാരി പ്രതികരണവുമായി രംഗത്തെത്തി. ജാമ്യം ലഭിച്ചതിൽ ഒന്നും പറയാനില്ലെന്നും പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും യുവതി പറഞ്ഞു. പി.ആർ ഏജൻസി ജീവനക്കാരിയായല്ല എൽദോസിനെ പരിചയപ്പെട്ടത്. അദ്ദേഹം പറയുന്നത് പച്ചക്കള്ളമാണ്. എൽദോസിന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അപ്പോഴൊന്നും സിസിടിവി ക്യാമറ വീട്ടിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ഇന്ന് രാവിലെയാണ് പരാതിക്കാരിയുടെ ഭാഗം കോടതി കേട്ടത്. തന്നെ ആക്രമിക്കാനും വധിക്കാനും ശ്രമിച്ചെന്ന കാര്യം പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എൽദോസിന്റെ ഫോണുകൾ പിടിച്ചെടുക്കണമെന്ന ആവശ്യം […]