ഇ.പി ജയരാജനെതിരായ സ്വത്ത് സമ്പാദന ആരോപണത്തിൽ ഇടപെട്ട് ;സിപിഐഎം കേന്ദ്ര നേതൃത്വം; പി ബി യോഗം വിഷയം പരിശോധിക്കും;
സ്വന്തം ലേഖക തിരുവനന്തപുരം : ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സിപിഐഎം കേന്ദ്ര നേതൃത്വം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി ബി യോഗം വിഷയം പരിശോധിക്കും.സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങള്‍ തേടി. പൊതു രാഷ്ട്രീയ സാഹചര്യവും, അടുത്തമാസം ചേരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജണ്ടയ്ക്കായാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പിബി യോഗം ചേരുന്നത്. അതിനിടയില്‍ കഴിഞ്ഞദിവസം ഇ പി ജയരാജനെതിരെ ഉയര്‍ന്ന പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം പിബി പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കും. തെറ്റ് തിരുത്തല്‍ രേഖയുമായി […]