play-sharp-fill

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 90 ലക്ഷം രൂപയുടെ സ്വർണ്ണവും 4.65 ലക്ഷത്തിന്റെ വിദേശ കറൻസിയും ; രണ്ട് പേർ ഡി.ആർ.ഐ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ നെടുമ്പാശ്ശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 90 ലക്ഷം രൂപയുടെ 2.8 കിലോഗ്രാം സ്വർണവും 4.65 ലക്ഷം രൂപയുടെ വിദേശ കറൻസിയും. രണ്ട് പേരിൽ നിന്നായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസാണ് (ഡി.ആർ.ഐ) സ്വർണ്ണവും കറൻസിയും പിടികൂടിയത്. ഞായാറാഴ്ച ദുബായിൽ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനോടു ചേർന്നുള്ള ലൈഫ് ജാക്കറ്റിന് അകത്താണ് 20 സ്വർണ ബിസ്‌കറ്റ് ഒളിപ്പിച്ചിരുന്നത്. ഈ സീറ്റുകളിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരെ സംശയത്തെത്തുടർന്ന് ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. […]

വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണ്ണം കടത്താൻ ശ്രമം ; എസ്. ഐ.യും വനിതാ സുഹൃത്തുമുൾപ്പെടെ ഒൻപത്‌പേർ ഡി.ആർ.ഐ കസ്റ്റഡിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വിമാനത്തിന്റെ സീറ്റിനടിയിൽ പേഴ്‌സിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണ്ണം കണ്ടെത്തി. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കബീറും വനിതാ സുഹൃത്തുമുൾപ്പെടെ ഒൻപത് പേരെ ഡി.ആർ.ഐ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നിന് ദുബായിൽ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്. കബീറും ഇയാളുടെ സുഹൃത്തും സീറ്റിനടിയിൽ സ്ത്രീകളുടെ പേഴ്‌സിനുള്ളിൽ ബിസ്‌ക്കറ്റ് രൂപത്തിലാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെതുടർന്ന് ഡി.ആർ.ഐ കണ്ടെത്തിയത്. പത്ത് പീസുകളാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ആരും കുറ്റം സമ്മതിക്കാതിരുന്നതിനാൽ വിമാനത്തിൽ […]