തിരുനക്കര പൂരത്തിന് ആൽമരത്തിൽ ഊഞ്ഞാലാടിയ വില്ലൻ ; തിരുനക്കര മൈതാനത്ത് കൈരളി ചാനലിന്റെ പ്രോഗ്രാമിനായി കൊണ്ടുവന്ന നിലവിളക്ക് മോഷണമടക്കം നിരവധി മോഷണ കേസുകളിലെ പ്രതി; കാപ്പ നിയമം ലംഘിച്ച ഡ്രാക്കുള ബാബുവിനെ പിടികൂടി
സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര പൂരത്തിന് ആൽമരത്തിൽ ഊഞ്ഞാലാടി സംഘർഷം സൃഷ്ടിക്കുകയും തിരുനക്കര മൈതാനത്ത് കൈരളി ചാനലിന്റെ പ്രോഗ്രാമിനായി കൊണ്ടുവന്ന നിലവിളക്ക് മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയുമായ ഡ്രാക്കുള ബാബുവിനെ കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. ഇടുക്കി കരുണാപുരം ബാലഗ്രാമം സ്വദേശിയും വർഷങ്ങളായി കോട്ടയം ജില്ലയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതും, വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതുമായ ഡ്രാക്കുള ബാബു, ചുണ്ടെലി ബാബു എന്നീ പേരുകളിൽ അറിയപ്പെടുന്ന ബാബു (48) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, അടിപിടി, മോഷണം […]