play-sharp-fill

മൂർഖനുമായി ജീവൻ മരണ പോരാട്ടം; ഒടുവിൽ യജമാനനായി ജീവൻ ത്യജിച്ച് വളർത്തു നായ്ക്കൾ ; കണ്ണീരോടെ കുടുംബം

സ്വന്തം ലേഖകൻ മാള : ഉടമയോട് ഏറ്റവും സ്നേഹവും കടപ്പാടും കാണിക്കുന്ന മൃഗങ്ങളിൽ മുമ്പൻ എന്നും വളർത്ത് നായ്ക്കൾ തന്നെയാകും. ജീവൻ പോലും പണയം വെച്ച് ഉടമയെ സംരക്ഷിക്കുന്ന വളർത്ത് നായ്ക്കളുടെ കഥകൾ ഒട്ടേറെ നമ്മൾ കേട്ടിട്ടുമുണ്ട്. അത് കെട്ടുകഥയല്ലന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് വളർത്തുനായ്ക്കളായ ജൂഡോയും റോജറും. അഷ്ടമിച്ചിറ കടമ്പാട്ടുപറമ്പിൽ സണ്ണിയുടെ അരുമകളായ 2 നായ്ക്കൾക്കാണ് മൂർഖൻ പാമ്പിനെ തുരത്തുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടത്. വീട്ടുവളപ്പിൽ കടന്ന മൂർഖൻ പാമ്പിനെ തുരത്തുന്നതിനിടയിലാണ് ഇരുവരും വിഷം തീണ്ടി ചത്തത് . രണ്ടിടങ്ങളിലായി നായ്ക്കൾ ചത്തുകിടക്കുന്നതാണ് രാവിലെ […]