play-sharp-fill

വീടുവിട്ട യുവാവിനെ കാണിനില്ലെന്നു വീട്ടുകാരുടെ പരാതി: ആളൊഴിഞ്ഞ വീട്ടിലിരുന്ന യുവാവിനെ രവി ‘മണത്തു’ പിടിച്ചു; കോട്ടയത്തെ മിടുമിടുക്കൻ രവി ഡോഗ് സ്‌ക്വാഡിന് അഭിമാനമാകുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: വീടുവിട്ട യുവാവിനെ കാണാനില്ലെന്ന പരാതിയുമായി എത്തിയ വീട്ടുകാർക്കു മുന്നിൽ വഴി കാട്ടിയായി രവി ഓടി..! ഡിപ്രഷനെ തുടർന്ന് വീടുവിട്ട് യുവാവിനെയാണ് ഹെൽമെറ്റിൽ നിന്നു മണം പിടിച്ച് പിന്നാലെ ഓടിയ രവി കണ്ടെത്തി നൽകിയത്. ബൈക്ക് കണ്ടെത്തിയ സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇയാളെ രവി കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വൈക്കം വല്ലകം സ്വദേശിയായ യുവാവിനെയാണ് വീട്ടിൽ നിന്നും കാണാതായത്. തുടർന്നു വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ പ്രദേശത്തു തന്നെയുള്ള റോഡരികിൽ ഇയാളുടെ […]