play-sharp-fill

കളക്‌ടറമ്മയ്‌ക്കൊപ്പം മൽഹാർ കരുതലേകി​ സോഷ്യൽ മീഡിയ;ഇപ്പോൾ താരം പത്തനംതിട്ട കളക്‌ടർ ദിവ്യ എസ് അയ്യരും മകൻ മൽഹാറും…

ആകെയുള്ള ഒരു അവധിദിനത്തിൽ വേദിയിൽ ജില്ലാ കളക്‌ടറായ അമ്മ സംസാരിക്കുമ്പോൾ മാറി​ നി​ൽക്കാൻ മൽഹാറിനാവി​ല്ലായി​രുന്നു. ആ മൂന്നരവയസുകാരന് അമ്മയ്‌ക്കൊപ്പം നി​ൽക്കണം, അമ്മ ഒന്നു ചേർത്തു പിടിക്കണം. ഓടിയെത്തിയപ്പോൾ അമ്മ അവനെ എടുത്തുയർത്തി പ്രസംഗി​ച്ചു. മൽഹാറും അമ്മയും ഡബി​ൾ ഹാപ്പി. അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനത്തി​ലായി​രുന്നു സ്നേഹം തുളുമ്പി​യനിമിഷങ്ങൾ. ജില്ലാ കളക്‌ടർ ഡോ. ദിവ്യ എസ്.അയ്യരുടെ ഈ ചിത്രം ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഫേസ്‌ബുക്കിലി​ട്ടതോടെ അഭി​നന്ദനങ്ങളും വി​മർശനങ്ങളുമുയർന്നു. ”ഇത് അനുകരണീയമല്ല, കളക്ടർ തമാശക്കളിയായാണ് പരിപാടിയെ കണ്ടത്. ഇത് അവരുടെ വീട്ടുപരിപാടിയല്ല, ഓവറാക്കി ചളമാക്കി “”എന്ന് […]