play-sharp-fill

ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി രാജ്യത്ത് ആദ്യമായി സർവ്വകലാശാല ; ആസ്ഥാനം തിരുവനന്തപുരം

  സ്വന്തം ലേഖിക തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി, ഭിന്നശേഷിയുള്ളവരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പുനരധിവാസത്തിനും അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമായി തിരുവനന്തപുരത്ത് സർവകലാശാല വരുന്നു. ഇതിനായി നിയമസഭയിൽ ബിൽ അവതരിപ്പിക്കും. ഏതുതരം ശാരീരിക മാനസിക വൈകല്യമുള്ളവർക്കും ഉപജീവനമാർഗം കണ്ടെത്താനുള്ള കോഴ്‌സുകളും പുനരധിവാസ പദ്ധതികളും സർവകലാശാലയിലുണ്ടാവും. അടുത്തവർഷം കേന്ദ്രാനുമതിക്കായി അപേക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫീസ് അറിയിച്ചു. സാമൂഹ്യനീതിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ, ആരോഗ്യസർവകലാശാല വി. സി ഡോ.എം.കെ.സി.നായർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ.ബാബുജോർജ് എന്നിവരുടെ സമിതി മൂന്ന് മാസത്തിനകം പുതിയ സർവകാലാശാലയ്ക്കുള്ള ബിൽ തയ്യാറാക്കും. ആക്കുളത്തെ നിഷിനെ (നാഷണൽ […]