play-sharp-fill

സിനിമയിൽ പുതിയ ഇന്നിംഗ്സിന് തുടക്കമിട്ട് ധോണി;ധോണി എന്‍റര്‍ടെയ്മെന്‍റിന്‍റെ കീഴിൽ നിര്‍മ്മിക്കുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

സ്വന്തം ലേഖകൻ ചെന്നൈ:സിനിമ മേഖലയിൽ ചുവടുവെക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. എം എസ് ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു.ലെറ്റ്സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) എന്നാണ് ചിത്രത്തിന്‍റെ പേര്. 2022 ഒക്ടോബറിലാണ് സിനിമ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച്‌ എംഎസ് ധോണി പ്രഖ്യാപനം നടത്തിയത്. തമിഴിലാണ് ധോണി ആദ്യത്തെ ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണ്. 2018 ല്‍ ഇറങ്ങിയ പ്യാര്‍ പ്രേമ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാണ്‍. […]