ദേവനന്ദ ആരോടും പറയാതെ ഇതിന് മുൻപും വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ : കുട്ടിയെ കാണാതായ അന്ന് രാവിലെ ഒറ്റയ്ക്ക് കടയിൽ എത്തിയിരുന്നെന്ന് കടയുടമയും പൊലീസിൽ മൊഴി നൽകി
സ്വന്തം ലേഖകൻ കൊല്ലം: കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ദേവനന്ദ ആരോടും പറയാതെ മുൻപ് വീട്ടിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പോലീസിന് മൊഴി നൽകി. കൂടാതെ, കാണാതായ ദിവസം രാവിലെ ദേവനന്ദ ഒറ്റയ്ക്ക് കടയിൽ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പൊലീസിൽ മൊഴി നല്കി. ഇതോടെ മരിച്ച അന്ന് രാവിലെ ഒൻപത് മണിക്ക് ദേവനന്ദ ഒറ്റയ്ക്ക് നൂറ് മീറ്റർ അകലെയുള്ള കടയിൽ നിന്നും സോപ്പ് വാങ്ങിപോയെന്നും കണ്ടെത്തി. ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും […]