കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂരിന്റെ കൂടെ നടക്കുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു
സ്വന്തം ലേഖകൻ റിയാദ്: കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ കൂടെ നടക്കുകയായിരുന്ന മലയാളി സൗദി അറേബ്യയില്‍ കാറിടിച്ച് മരിച്ചു. മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) ആണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ അല്‍റസ്സില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ അസീസ് അവിടെനിന്ന് 20 കിലോമീറ്റര്‍ അകലെ റിയാദ് അല്‍ഖബറക്ക് സമീപം റിയാദ്-മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ഏതാനും നാള്‍ മുമ്ബ് സൗദിയിലേക്ക് പ്രവേശിച്ച ശിഹാബ് ചേറ്റൂര്‍, സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയില്‍ അല്‍റസ് പിന്നിട്ട് മദീന റോഡിലൂടെയാണ് […]