അവസാനമായി ആ കുഞ്ഞുമുഖത്ത് അന്ത്യചുംബനം നല്‍കാന്‍ അവര്‍ക്കായില്ല ; ഡേവിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ അച്ഛനും അമ്മയും സഹോദരിയും കണ്ടത് സമൂഹമാധ്യമത്തിലൂടെ
സ്വന്തം ലേഖകന്‍ കണ്ണൂര്‍ : അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിന്റെ മുഖം ഒരു നോക്കുകാണാന്‍ ആ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമായില്ല. തന്റെ പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ വേദനയോടെ അവര്‍ കണ്ടത് സാമൂഹിക മാധ്യമത്തിലൂടെയാണ്. ഒരാഴ്ച മുന്‍പാണ് ഷാര്‍ജയില്‍ വച്ച് പത്ത് വയസുകാരന്‍ ഡേവിഡ് മരിക്കുന്നത്. നാട്ടിലെത്തിച്ച ഡേവിഡിന്റെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ അന്ത്യചുംബനം നല്‍കാന്‍ ഷാര്‍ജയില്‍ നിന്നും എത്താന്‍ മാതാപിതാക്കളായ ഷാനി ദേവസ്യയ്്ക്കും ഷീബയ്ക്കും എത്താന്‍ സാധിച്ചില്ല. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സെന്റ് മേരീസ് പള്ളിയിലാണ് ഡേവിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ദുബായില്‍ മരിച്ച […]