play-sharp-fill

ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം തകർന്നു വീണു; അക്വേറിയം സ്ഥിതിചെയ്യുന്ന ഹോട്ടൽ സമുച്ചയത്തിലെ ഒരു ദശലക്ഷം ലിറ്റർ വെള്ളവും അതിനുള്ളിലെ എല്ലാ മത്സ്യങ്ങളും താഴത്തെ നിലയിലേക്ക് ഒഴുകി

ലോകത്തിലെ ഏറ്റവും വലിയ ഫ്രീസ്റ്റാൻഡിംഗ് സിലിണ്ടർ അക്വേറിയം ബെർലിനിൽ തകർന്നുവീണു. 14 മീറ്റർ (26 അടി) ഉയരമുള്ള അക്വാഡോം അക്വേറിയം കഴിഞ്ഞദിവസം പുലർച്ചെ പൊട്ടിത്തെറിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ലെങ്കിലും പത്തുലക്ഷം ലിറ്റർ വെള്ളമാണ് ഹോട്ടലിലും സമീപപ്രദേശത്തെ തെരുവിലുമൊക്കെയായി നിറഞ്ഞത്. അതോടൊപ്പം ഏകദേശം 1,500 ഉഷ്ണമേഖലാ മത്സ്യങ്ങൾ ഒഴുകിപോകുകയും ചെയ്തു.അക്വേറിയം സ്ഥിതിചെയ്യുന്ന ഹോട്ടൽ സമുച്ചയത്തിലെ ഒരു ദശലക്ഷം ലിറ്റർ വെള്ളവും അതിനുള്ളിലെ എല്ലാ മത്സ്യങ്ങളും താഴത്തെ നിലയിലേക്ക് ഒഴുകി എന്നാണ് ബെർലിൻ അഗ്നിശമന വകുപ്പിന്റെ വക്താവ് വ്യക്തമാക്കിയത്. ഈ അപകടത്തിൽ രണ്ട് പേർക്ക് ഗ്ലാസ് സ്‌പ്ലിന്ററുകളിൽ […]