സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടല്‍ ഫലം കണ്ടു: കുട്ടനാട് സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം; ആര്‍ക്കെതിരെയും അച്ചടക്ക നടപടി ഉണ്ടാകില്ല; ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ ധാരണ

സ്വന്തം ലേഖകൻ ആലപ്പുഴ: മാസങ്ങളായി കുട്ടനാട് സിപിഎമ്മില്‍ നില നിന്ന രൂക്ഷമായ വിഭാഗീയതക്ക് അവസാനം. സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയിലൂടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടിപി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ ധാരണയായി. വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആര്‍ക്കെതിരെയും അച്ചടക്ക നടപടികള്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നല്‍കി. മാസങ്ങളായി വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങള്‍ യോഗത്തിനെത്തി. പാര്‍ട്ടിയും , ബഹുജന സംഘടനകളും വിട്ടു പോകുമെന്ന് കാട്ടി രാജിക്കത്ത് നല്‍കിയവരെ […]

വിഭാഗീയതയോ ???? കുട്ടനാട് സിപിഎമ്മില്‍ കൂട്ടരാജി; പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചു; ഇതുവരെ പാര്‍ട്ടി വിട്ടത് 250 പേര്‍;നാളെ കുട്ടനാട്ടില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം

ആലപ്പുഴ: കുട്ടനാട് സിപിഎമ്മില്‍ കൂട്ടരാജി തുടരുകയാണ്. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചു. ഒരു മാസത്തിനിടെ കുട്ടനാട്ടില്‍ നിന്ന് 250ല്‍ ഏറെപ്പരാണ് പാര്‍ട്ടി വിട്ടത്. വിഭാഗീയതയെ തുടര്‍ന്നാണ് പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക്.പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പുളിങ്കുന്ന്, രാമങ്കരി പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ രാജി ഏരിയ നേതൃത്വവും തമ്മിലുള്ള ഭിന്നതയാണ് കൂട്ടരാജിയില്‍ കലാശിച്ചത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50പേര്‍ നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ 30പേരാണ് രാജിക്കത്ത് നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന നേതൃത്വം […]