play-sharp-fill

പ്രണയ ദിനം കൗ ഹഗ് ഡേയല്ല ഇനി ‘ ‘മാതാപിതാ ദിനം’ ; പുതിയ ആഹ്വാനവുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി; പ്രണയദിനം പല പെൺകുട്ടികളെയും പ്രണയക്കെണിയിൽ വീഴ്ത്താനുള്ള ദിനം ; മംഗ്ലൂരു നഗരത്തിൽ ഫെബ്രുവരി പതിനാലിന് വാലന്റൈൻ ആഘോഷങ്ങൾ അനുവദിക്കരുതെന്ന് സിറ്റി പൊലീസ് കമീഷണർക്ക് കത്ത്

സ്വന്തം ലേഖകൻ ബംഗളൂരു : പ്രണയ ദിനം കൗ ഹഗ് ഡേ ആയി തീരുമാനം ഏറെ വിവാദം സൃഷ്ടിച്ചതോടെ കേന്ദ്രം നിര്‍ദ്ദേശം പിന്‍വലിച്ച് തടിയൂരിയിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രണയദിനം ‘മാതാപിതാ ദിനം’ ആയി ആചരിക്കണമെന്ന പുതിയ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി. മംഗ്ലൂരു നഗരത്തിൽ ഫെബ്രുവരി പതിനാലിന് വാലന്റൈൻ ആഘോഷങ്ങൾ അനുവദിക്കരുതെന്ന് കാട്ടി സംഘടന സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രണയദിനം പല പെൺകുട്ടികളെയും പ്രണയക്കെണിയിൽ വീഴ്ത്താനുള്ള ദിനമാണ്. പുൽവാമ ആക്രമണമുണ്ടായതിന്‍റെ വാർഷിക ദിനത്തില്‍ […]

പ്രണയിനിയെയല്ല, പശുവിനെ കെട്ടിപ്പുണരണം…! ഫെബ്രുവരി 14 കൗ ഹഗ് ഡേ` ആയി ആചരിക്കണം ; നിർദേശവുമായി കേന്ദ്ര മൃഗസംരക്ഷണ ബോർഡ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം ഉളവാക്കുന്ന കാര്യമാണെന്ന് ഉത്തരവിൽ പറയുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്പത്തിന്‍റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് വിശദമാക്കുന്നു. പശുവിന്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞുള്ള നോട്ടീസിൽ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മൃഗങ്ങളോട് അനുകമ്പ […]