കോവിഡിന്റെ മറവിൽ ജനങ്ങളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ :മുട്ടിന് വേദനയുമായി വന്നാലും കോവിഡ് ടെസ്റ്റ് ; പിപിഇ കിറ്റിന്റെ ചെലവടക്കം സാധാരണക്കാരിൽ നിന്നും ഈടാക്കുന്നത് കഴുത്തറപ്പൻ ഫീസ്
സ്വന്തം ലേഖകൻ കോട്ടയം : കോവിഡിന്റെ മറവിൽ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ. സാധാരണ പനിക്കായി ചികിത്സ തേടി എത്തുന്നവരെയും കോവിഡിന്റെ പേരിൽ പിഴിയുന്നുണ്ട്. കോവിഡിന്റെ ലക്ഷണങ്ങളിലൊന്നായതിനാൽ പനിയുള്ളവരെ പ്രത്യേക ഫീവർ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയാണ്. ഇതിനായി ഈടാക്കുന്നതാവട്ടെ ആയിരക്കണക്കിന് രൂപയും. ഡോക്ടറും നഴ്സും ധരിക്കുന്ന പി.പി.ഇ. കിറ്റിന്റെ ചെലവടക്കം രോഗികളിൽനിന്നും വാങ്ങിക്കുന്നുമുണ്ട്. കോട്ടയം നഗരത്തിലെ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കു സർക്കാർ നിശ്ചയിച്ച തുകയുടെ ഇരട്ടി ഈടാക്കിയിരുന്നു. തുടർന്ന് ജനങ്ങളുടെ പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ അധികൃതരോടു വിശദീകരണം തേടിയിരുന്നു. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. […]